Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളിയായ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

05 Oct 2026 14:22 IST

santhosh sharma.v

Share News :

വൈക്കം: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ കുറ്റിക്കാലായിൽ റിട്ടേഡ് പോലീസ് ഓഫീസർ ജോർജ് കെ ജോണിൻ്റെയും റിട്ടേഡ് നഴ്‌സ് സ്വപ്നയുടെയും മകൾ ജോസ്ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ് ലി പ്രഫഷണൽ സർവകലാശാലയിലെ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥിനിയാണ് ജോസ്ന. വിനോദ യാത്രയ്ക്കായി മണാലിയിൽ പോയി മടങ്ങിയ ബസ്സ് പഞ്ചാബിലെ ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച്ച പുലർച്ചെ 5 മണിക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്ന ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ജോസ്നയുടെ ബന്ധുക്കൾ പഞ്ചാബിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News