Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 11:49 IST
Share News :
കോഴിക്കോട്: പ്രൊവിഡൻസ് വുമൺസ് കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗവും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) കേരള വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന BizNova 2026 മാനേജ്‌മെന്റ് മുഖാമുഖം സെപ്റ്റംബർ 23, 24 തീയതികളിൽ കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജിൽ നടക്കും.
‘ക്ലാസ്‌റൂമിൽ നിന്ന് ബോർഡ്റൂമിലേക്ക് — ബന്ധപ്പെടുക, സഹകരിക്കുക, സൃഷ്ടിക്കുക, നയിക്കുക’എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലക്ഷ്യം വിദ്യാർഥികളെ ബിസിനസ് ലോകവുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ്. ബിസിനസ് പ്രമുഖർ, സംരംഭകർ, പ്രൊഫഷണലുകൾ, പൊതുരംഗത്തെ പ്രമുഖർ എന്നിവരുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും.
മാനേജ്‌മെന്റ് വിദ്യാഭ്യാസത്തെ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് എത്തിക്കുകയും നേതൃത്വം, സംരംഭകത്വം, നവീകരണം, ഭരണനിർവഹണം, തൊഴിൽ തീരുമാനമെടുക്കൽ തുടങ്ങിയ മേഖലകളിൽ പ്രായോഗിക അറിവ് നൽകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.
ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലൻപങ്കെടുക്കുന്ന ‘Meet the Founder’ സെഷൻ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. നേതൃത്വം, സംരംഭകത്വം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, ദീർഘവീക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹവുമായി വിദ്യാർഥികൾ സംവദിക്കും.
CEO Connect, Meet the Founder, Public Leadership Forum, Mentoring Café തുടങ്ങിയ വിവിധ സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. കോർപ്പറേറ്റ് മേഖലയിലെ തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, പൊതുമേഖലയിലെ സാധ്യതകൾ, ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
സൃഷ്ടിപരമായ ആശയങ്ങളെ നൂതന പരിഹാരങ്ങളാക്കി മാറ്റുന്നതിനും ആശയരൂപീകരണം, സഹകരണം, മെന്ററിംഗ്, പ്രായോഗിക അനുഭവങ്ങൾ എന്നിവയിലൂടെ സംരംഭകത്വ സാധ്യതകൾ കണ്ടെത്തുന്നതിനുമായി Ideathon സംഘടിപ്പിക്കും. ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ (IEDC) പ്രോത്സാഹിപ്പിക്കുന്ന നവീകരണ-സംരംഭകത്വ ആശയങ്ങളുമായി പരിപാടി ചേർന്നുനിൽക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
ഫൂൽവ കസിൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ ഷബാസ് അഹമ്മദ് എൻ.സി., എൻ.ഐ.ടി.യിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സി.ഇ.ഒ. ഡോ. പ്രീതി മണ്ണിലേടം, അഭിരാമി നായർ, ഇന്ത്യൻ റെയിൽവേ മെമ്പർ സെക്രട്ടറി എം.പി. ലിപിൻ രാജ്, മാർബിൾ ഗാലറി ഡയറക്ടർ (എച്ച്.ആർ. ഓപ്പറേഷൻസ് & ഡിജിറ്റൽ മീഡിയ) രൂപ മാത്യു, ഹൈലൈറ്റ് ഹോൾഡിങ്‌സ് ഡയറക്ടർ നേഖ സുലൈമാൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
സമാപന ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ, സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ, ഗോകുലം ഗ്രൂപ്പ് വൈസ് ചെയർമാനും ഗോകുലം കേരള എഫ്.സി. പ്രസിഡന്റുമായ വി.സി. പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും.
സംരംഭകരായ പൂർവവിദ്യാർഥികളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം അവരുടെ സംരംഭകത്വ യാത്രകൾ ആഘോഷിക്കുകയും അടുത്ത തലമുറയിലെ വിദ്യാർഥി നവീകരകരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം.
തന്ത്രപരമായി ചിന്തിക്കാനും ആത്മവിശ്വാസത്തോടെ നേതൃത്വം നൽകാനും സംരംഭകത്വ മനോഭാവത്തോടെ പ്രവർത്തിക്കാനും പ്രൊഫഷണലായി ആശയവിനിമയം നടത്താനും ലക്ഷ്യബോധത്തോടെ ആസൂത്രണം ചെയ്യാനും അർഥവത്തായ ബന്ധങ്ങൾ സ്ഥാപിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് BizNova 2026 ലക്ഷ്യമിടുന്നത്.
പത്രസമ്മേളനത്തിൽ AIMA ദേശീയ വിമൻസ് വിങ് ചെയർപേഴ്സൺ അനിത പാലാരി, പ്രൊവിഡൻസ് വുമൺസ് കോളേജ് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി പ്രസി വി.കെ., ഫാക്കൽറ്റി അംഗം നിമിഷ ബാലഗോപാലൻ, BizNova സ്റ്റുഡന്റ് കോഓർഡിനേറ്റർ ഹവ്വ അമാനി,സചിത്ര വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.