Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന വനിതാ വികസന കോർപറേഷൻ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു.

05 Oct 2026 20:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന വനിതാ വികസന കോർപറേഷൻ വനിതകൾക്കു ലളിതമായ നടപടികളിലൂടെ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-55 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്ടിഗത വായ്പ.

മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 5-8% പലിശ നിരക്കിൽ നാലു കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായസംഘങ്ങൾക്കു 19 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

നിശ്ചിത വരുമാന പരിധിയിലുള്ള 16-32 വയസ് പ്രായപരിധിയിലുള്ള വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വായ്പകളും നൽകുന്നുണ്ട്. www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റിലൂടെ അക്ഷയ/ഇൻറർനെറ്റ് സേവാ കേന്ദ്രം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ജില്ലാ ഓഫീസ് : 0481 2930323,

9446301517





​


Follow us on :

More in Related News