Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 23:15 IST
Share News :
സമാപന സമ്മേളനത്തിൽ കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ടി. സജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്ര മാനേജ്‌മെൻ്റ് കമ്മിറ്റി അംഗവും സി.ഡബ്ല്യു.ആർ.ഡി.എം റിട്ടയേർഡ് സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ പി. ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ അമൃത ജെ., ക്യാംപ് ഡയറക്ടർ ഷിത എം.എസ്., സ്കൂൾ ലീഡർ മാധവ് മേനോൻ എന്നിവർ സംസാരിച്ചു.
വിവിധ സ്കൂളുകൾ മാറ്റുരച്ച പ്രൊജക്റ്റ് അവതരണ മത്സരത്തിൽ ഒറ്റപ്പാലം ഭവൻസ് വിദ്യാലയം ഒന്നാം സ്ഥാനവും തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയം രണ്ടാം സ്ഥാനവും ഏരൂർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ഉപഹാരങ്ങൾ മുഖ്യാതിഥി ഡോ. കെ.ടി. സജിത് കുമാർ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.