Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 17:05 IST
Share News :
തലയോലപ്പറമ്പ് : ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ പുഴയായ കുറുന്തപുഴ, കരികനാൽ തോട് , മാത്താനം തോട് പഞ്ചായത്തിലെ മറ്റു നാട്ടു തോടുകൾ എന്നിവയുടെ നവീകരണത്തിനും തുടർ സംരക്ഷണത്തിനുമായി ജനപ്രതിനിധികൾ, കർഷകർ, പാടശേഖര സമിതി ഭാരവാഹികൾ, പുഴയോരനിവാസികൾ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി കുറുന്തറപ്പുഴ സംരക്ഷണ സമിതി എന്ന പേരിൽ ജനകീയ സമിതിയ്ക്ക് രൂപം നൽകി. കേന്ദ്ര, സംസ്ഥാന സാർക്കാരിൻ്റെയും വിവിധ ഏജൻസികളുടെയും ത്രിതല സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ലഭിക്കനാണ് ഇത്തരം ജനകീയ സമിതിയ്ക്ക് രൂപം നൽകിയത്. ഈ പദ്ധതി നടപ്പിലായില്ലെങ്കിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ കീഴിലുള്ള 1,700 ഏക്കർ നെൽപ്പാടങ്ങളിൽ പകുതിയിലേറേയും തരിശുടുന്ന സ്ഥിതി വരാൻ സാധ്യതയുള്ളതിനാലാണ് മുതിർന്ന കർഷകനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശശിധരൻ മുൻകൈ എടുത്ത് എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി ജനകീയ സമിതി രൂപീകരിച്ചത്. തലയോലപ്പറമ്പ് ഗവ യൂ.പി സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗ്ഗീസ് രൂപികരണ യോഗം ഉദ്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായി ഫ്രാൻസീസ് ജോർജ് എം.പി, കെ. ബിനിമോൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു എന്നിവരെ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗ്ഗിസിനെ ജനറൽ കൺവീനറായും വി.കെ. ശശിധരൻ വാളവേലിയെ കൺവീനറായും തിരഞ്ഞെടുത്തു. യോഗത്തിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കർഷകർ, പുഴയോരനിവാസികൾ അടക്കം നിരവധി പേർ പങ്കെടുത്തു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.