Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എന്നുപ്പാക്ക്' സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്‌തു.

08 May 2024 04:42 IST

- ISMAYIL THENINGAL

Share News :

ദോഹ: റയ്ഹാന മുത്തു എന്ന യൂട്യൂബ് ചാനലിലൂടെ മെയ് പത്തിന് പുറത്തിറങ്ങാനിരിക്കുന്ന 'എന്നുപ്പാക്ക്' സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 എഫ് എമ്മിൽ നടന്നു.


നഷ്ടപ്പെട്ടുപോയ പിതാവിൻ്റെ സ്നേഹ ബന്ധങ്ങളെ മനസ്സിൽ താലോലിച്ചും, ആ സുന്ദര നിമിഷങ്ങളെ മനോഹരമാക്കിയും ആബീസിൻ്റെ രചനയിൽ, ഷമീർ തൃശ്ശൂർ സംഗീതം നിർവഹിച്ച്, റിസ്‌ മാസ് നിർമ്മാണവും, ഷഫീഖ് മൂസ സംവിധാനവും എഡിറ്റിങ്ങും, അൻവർ അമൻ ഓർക്കസ്ട്രയും, നിസാം സൂപ്പി ക്യാമറ, ഫവാസ് അലിഖാൻ മിക്സിങ്ങും നിർവഹിച്ചു പുറത്തിറങ്ങുന്നതാണ് 'എന്നുപ്പാക്ക്' സംഗീത  ആൽബം. 

ലോക കേരളസഭ മെമ്പറും ഐ.സി.ബി.എഫ് മാനേജിംഗ് കമ്മറ്റി മെമ്പറുമായ അബ്‌ദുൽ റഊഫ് കൊണ്ടോട്ടി, മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം, സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് ചെറുവല്ലൂർ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ചടങ്ങിൽ ആർജെ ജിബിൻ, ഷമീർ അരിക്കാട്, അക്‌ബർ പുതിയിരുത്തി, മുനവർ പെരുമ്പിലാവ് തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News