Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ ഈദ് അൽ അദ്ഹ പൊതു അവധി പ്രഖ്യാപിച്ചു.

12 Jun 2024 06:30 IST

- ISMAYIL THENINGAL

Share News :

ദോഹ : ഖത്തറിൽ ഈദ് അൽ അദ്ഹ അവധി അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി 2024 ജൂൺ 16 ഞായറാഴ്ച ആരംഭിച്ച് ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും. ജീവനക്കാർ ജൂൺ 23 ഞായറാഴ്ച ജോലി പുനരാരംഭിക്കണം.


അതെ സമയം ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. ക്യുസിബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2024 ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 18 ചൊവ്വ വരെ അവധി ആയിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങൾ ജൂൺ 19 ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. ഖത്തർ ഉൾപ്പെടെയുള്ള ഒമാൻ-ഇതര ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16 നാണ് ഈദ്.

Follow us on :

More in Related News