Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു

06 Nov 2026 20:05 IST

MUKUNDAN

Share News :

ചാവക്കാട്:താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു.ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ ആരോഗ്യ,ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.തീരദേശ മേഖലയിൽ നിന്നടക്കം ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അത്യാഹിത വിഭാഗ ചികിത്സയും മറ്റ് ആധുനിക സൗകര്യങ്ങളും ഉറപ്പാക്കാൻ ഈ പുതിയ കെട്ടിട സമുച്ചയം ഉപകരിക്കും.എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ സ്വാഗതവും,പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു.തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.സുജാത,ആരോഗ്യ കേരളം തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജിൽഷോ ജോർജ്ജ്,ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി,ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം,രാഷ്ട്രീയ ജനതാദൾ നേതാവ് പി.കെ.സൈമൺ മാസ്റ്റർ,കോൺഗ്രസ് നേതാവ് അരവിന്ദൻ പല്ലത്ത്,സിപിഐ(എം) നേതാവ് ടി.ടി.ശിവദാസൻ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News