Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 23:01 IST
Share News :
കകകകോട്ടയം: കടൽതീരം തൊഴിലാളികളിൽനിന്ന് കവർന്നെടുത്ത് സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള യുഡിഎഫ് സർക്കാരിന്റെ മാരിടൈം ബില്ലിനെതിരെ സിഐടിയു ശക്തമായ പ്രതിരോധമുയർത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. കടൽതീരം തൊഴിലാളികൾക്ക് ഉപയോഗിക്കാൻ പറ്റാതാക്കുകയാണ് സർക്കാർ. സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി. ഫെബ്രുവരിയിൽ ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കും. യുഡിഎഫ് സർക്കാർ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികളാണ് നാല് മാസത്തിനകം നടപ്പാക്കുന്നത്. സ്വകാര്യ കമ്പനിയിൽനിന്ന് ഉയർന്നവിലക്ക് വൈദ്യുതി വാങ്ങാനാകില്ലെന്ന് പറഞ്ഞ വൈദ്യുതി സെക്രട്ടറിയെ മുഖ്യമന്ത്രി മാറ്റി. വൈദ്യുതി ബോർഡ് പലതവണ നിരസിച്ചിട്ടും സ്വകാര്യ കന്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുകയാണ്. ദേശീയ ആരോഗ്യ ദൗത്യം അടക്കമുള്ള വിഭാഗങ്ങളിൽ എത്രയോ വർഷങ്ങളായി പ്രവർത്തിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും എളമരം കരീം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.