Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2026 14:33 IST
Share News :
മസ്‌കറ്റ്: വായനയുടെ ലോകത്തേക്ക് പുതിയ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ച് വായനക്കൂട്ടം ഒമാന്റെ ആറാമത് പുസ്തക പരിചയവും ചർച്ചയും സംഘടിപ്പിച്ചു. മസ്‌കറ്റ് സി.ബി.ഡിയിലെ അൽബാജ് ബുക്സിൽ വെള്ളിയാഴ്ച രാവിലെ 9.30ന് നടന്ന പരിപാടിയിൽ നിരവധി പുസ്തകപ്രേമികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ലോകപ്രശസ്ത എഴുത്തുകാരൻ ഖാലിദ് ഹൊസൈനിയുടെ ദി കൈറ്റ് റണ്ണർ എന്ന നോവലാണ് ഇത്തവണ ചർച്ചയ്ക്കായി തിരഞ്ഞെടുത്തത്. ഡോ. റെജുലാൽ റഫീഖ് പുസ്തകം വിശദമായി പരിചയപ്പെടുത്തി സംസാരിച്ചു. മനോജ് കെ.ടി. ചർച്ച നിയന്ത്രിച്ചു. സിദ്ദിഖ് ഹസ്സൻ നന്ദി രേഖപ്പെടുത്തി.
അഫ്ഗാനിസ്ഥാന്റെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ ആഴവും സൗഹൃദവും വിശ്വാസവഞ്ചനയും കുറ്റബോധവും വീണ്ടെടുപ്പും അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവലാണ് *ദി കൈറ്റ് റണ്ണർ*. അമീർ, ഹസൻ എന്നീ കഥാപാത്രങ്ങളിലൂടെ ബാല്യകാല സൗഹൃദത്തിന്റെയും ജീവിതത്തിൽ ചെയ്ത തെറ്റുകളുടെയും അവയുടെ പ്രത്യാഘാതങ്ങളുടെയും കഥയാണ് ഖാലിദ് ഹൊസൈനി ആവിഷ്കരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാമൂഹിക മാറ്റങ്ങളും യുദ്ധവും പ്രവാസജീവിതവും പശ്ചാത്തലമാകുന്ന നോവൽ, മനുഷ്യന്റെ ആത്മസംഘർഷങ്ങളെയും ക്ഷമയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രാധാന്യത്തെയും ശക്തമായി അവതരിപ്പിക്കുന്നു.
ചർച്ചയിൽ റെജുലാൽ റഫീഖ്, സിദ്ദിഖ് ഹസ്സൻ, കുര്യൻ പോൾ, സയ്യിദ് മുഹമ്മദ്, ഷമീർ, റഫീഖ്, ഖദീജ നജാഹ്, ജസീല നാസർ, സയ്യിദ് അലി, ജസീം അമീർ, ചാന്ദ്നി മനോജ്, റഹീമ, മുഹമ്മദ് യാസീൻ, ഫൈസൽ, ഇന്ദു, റുക്സാന സാദിഖ്, സാലിക് മുഹമ്മദ്, രഞ്ജീവ് പി. എന്നിവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.