Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കൽ: ബോധവത്കരണം ശക്തമാക്കണം

06 Nov 2026 10:47 IST

Rinsi M

Share News :

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് തടയാൻ ബോധവത്കരണവും നിയമനടപടികളും ശക്തമാക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.


സ്കൂളുകളിൽ ട്രാഫിക് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ റോഡ് സുരക്ഷാ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. നിയമപരമായ പ്രായമാകുന്നതിന് മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടികൾ വേണമെന്നും അഭിപ്രായപ്പെട്ടു.


സോഷ്യൽ മീഡിയയിലെ അപകടകരമായ ഡ്രൈവിങ് വീഡിയോകൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും വിദ്യാർഥികൾക്ക് ബോധവത്കരണം നൽകണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.


അമിതവേഗത തടയുന്നതിനുള്ള നടപടികൾ, റോഡുകളുടെ അറ്റകുറ്റപ്പണി, നിലവിലുള്ള നിയമങ്ങളുടെ കർശനമായ നടപ്പാക്കൽ എന്നിവയുടെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.


റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളുകൾക്കൊപ്പം രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും പ്രാദേശിക സംഘടനകൾക്കും സർക്കാരിനും പ്രധാന പങ്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.


റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News