Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 19:49 IST
Share News :
സോഹാർ: ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിന്റെ (ഇ.ഡി.എം) പുത്തൻ താളങ്ങളും ആവേശവുമായി ‘സോഹാർ നൈറ്റ്സ് 2026’ അരങ്ങേറുന്നു. സിനിമാതാരവും ഗായികയുമായ അനാർക്കലി മരിക്കാറും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് നവംബർ 13 വെള്ളിയാഴ്ച സോഹാർ ബീച്ച് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് ഏഴ് മണിക്ക് പരിപാടികൾ ആരംഭിക്കും.
അനാർക്കലി മരിക്കാറിനൊപ്പം ഡിജെ സാവിയോ, സോനു സെബാസ്റ്റ്യൻ, ജാസിൻ ജമാൽ, ഡ്രമാനോ, ബിലാൽ കൈസ് തുടങ്ങിയ കലാകാരന്മാരും സംഗീതവിരുന്നിൽ അണിനിരക്കും. ഇലക്ട്രോണിക് സംഗീതത്തിന്റെ ആധുനിക ശബ്ദവിന്യാസങ്ങളും ഡിജെ മിക്സിങ്ങും ചടുലമായ നൃത്താവിഷ്കാരങ്ങളും ഒത്തുചേരുന്ന പരിപാടിയുടെ ആദ്യ അവതരണമാണ് സോഹാറിൽ നടക്കുന്നത്.
മലയാളത്തിലെ 90-കളിലെയും 2000-കളിലെയും ജനപ്രിയ ഗാനങ്ങൾ ഇ.ഡി.എം സംഗീതത്തിന്റെ പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്നു എന്നതാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. മലയാളികൾക്ക് വ്യത്യസ്തമായ സംഗീത-നൃത്ത ആസ്വാദനാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം.
സിനിമാഭിനയത്തിലൂടെ ശ്രദ്ധേയയായ അനാർക്കലി മരിക്കാർ ഗായിക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. അനാർക്കലി മരിക്കാറും സംഘവും വേദിയിൽ അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരം സോഹാറിലെ സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് ഷോ ഡിസൈനർ സിറാജ് ഖാൻ പറഞ്ഞു.
ഗ്ലോബൽ ഹൗസ് ഇവന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഷോയുടെ മുഖ്യ പ്രായോജകർ മാർക്ക് ആൻഡ് സേവ് ആണ്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +968 9656 3101 ബന്ധപ്പെടുക
റിപ്പോർട്ട്: റഫീഖ് പറമ്പത്ത്
Follow us on :
Tags:
More in Related News
Please select your location.