Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം..

29 Oct 2026 21:03 IST

MUKUNDAN

Share News :

ഗുരുവായൂർ:കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം 42 -ആം വാർഷിക സമ്മേളനം ഫെസിലിറ്റേഷൻ സെന്ററിൽ സംഘടിപ്പിച്ചു.മണ്ഡലം സമ്മേളനങ്ങൾക്ക് ശേഷം നടത്തിയ നിയോജകമണ്ഡലം സമ്മേളനം ഡി.സി.സി സെക്രട്ടറി അഡ്വ.ടി.എസ്.അജിത് ഉദ്ഘാടനം നിർവഹിച്ചു.റിട്ടയർ ചെയ്തവരുടെ മനസ്സിന് ഊർജ്ജവും ഉല്ലാസവും ലഭ്യമാക്കാൻ ഇത്തരം സമ്മേളനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.പോളി അധ്യക്ഷനായി.ശമ്പളപരിഷ്കരണം യഥാസമയം നടത്താൻ യുഡിഎഫ് സർക്കാർ മുന്നോട്ടുവരണമെന്ന് യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എം.സി.പോളച്ചൻ,സെക്രട്ടറി വി.സി.ജോൺസൺ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ്,സംസ്ഥാന കൗൺസിലർ വി.കെ.ജയരാജൻ,ജില്ലാ ഭാരവാഹികളായ കെ.ഗിരീന്ദ്ര ബാബു,തോംസൺവാഴപ്പള്ളി,പി.ഐ.ലാസർ,പ്രൊഫ.സി.എം.വിജയകുമാരിബ്രില്ലിയന്റ് വർഗീസ്,വി.പി.ഹരിഹരൻ എന്നിവർ സംസാരിച്ചു.വരണാധികാരി കെ.എ.ഫ്രാൻസിസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.പുതിയ ഭാരവാഹികളായി കെ.പി.പോളി(പ്രസിഡന്റ്),ജയ്സൺ മുട്ടത്ത്(സെക്രട്ടറി),എം.കോയക്കുട്ടി(ട്രഷറർ) എന്നിവർ അടങ്ങുന്ന നിയോജകമണ്ഡലം കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

Follow us on :

More in Related News