Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുച്ചിപ്പുഡിയിലെ മികവിന് നട്‌വർ ഗോപികൃഷ്ണൻ അന്താരാഷ്ട്ര പുരസ്കാരം ദിയ ആർ. നായർക്ക്; വേൾഡ് മലയാളി ഫെഡറേഷന് അഭിമാനം

06 Nov 2026 01:07 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കുച്ചിപ്പുഡി നൃത്തത്തിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് പ്രവാസി മലയാളി ബാലപ്രതിഭ ദിയ ആർ. നായർ. ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന അന്താരാഷ്ട്ര സംഗീത-നൃത്ത മത്സരത്തിന്റെ 2026-ലെ ഗ്രാൻഡ് ഫിനാലെയിൽ കുച്ചിപ്പുഡിയിലെ മികച്ച പ്രകടനത്തിന് നട്‌വർ ഗോപികൃഷ്ണൻ അന്താരാഷ്ട്ര പുരസ്കാരം ദിയ സ്വന്തമാക്കി. ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെയും ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷന്റെയും പിന്തുണയോടെ സംഘടിപ്പിച്ച മത്സരത്തിലാണ് ഈ നേട്ടം.

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ സൊഹാർ സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ദിപിൻ കെ.എസ്., കൾച്ചറൽ കോർഡിനേറ്റർ രമ്യ ദിപിൻ എന്നിവരുടെ മകളാണ് ദിയ. അന്താരാഷ്ട്ര വേദിയിൽ ദിയ നേടിയ വിജയം വേൾഡ് മലയാളി ഫെഡറേഷനും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനമായി.

കുച്ചിപ്പുഡി, ഭരതനാട്യം, ബോളിവുഡ് നൃത്തം, സെമി ക്ലാസിക്കൽ വിഭാഗങ്ങളിൽ എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം ദിയ നേടി. ഭരതനാട്യം, ബോളിവുഡ് നൃത്തം എന്നീ വിഭാഗങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. മോഹിനിയാട്ടം, കേരളനടനം, നാടോടി നൃത്തം എന്നീ വിഭാഗങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി.

ദിയയുടെ നേട്ടത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ഭാരതീയ കലാരൂപങ്ങളുടെ പാരമ്പര്യവും നൃത്തത്തിലെ വൈവിധ്യവും ഒരുപോലെ അവതരിപ്പിച്ച ദിയയുടെ പ്രകടനം മികച്ച പ്രതിഭയുടെയും കഠിനമായ പരിശീലനത്തിന്റെയും തെളിവാണെന്ന് സംഘടന അറിയിച്ചു.

അന്താരാഷ്ട്ര വേദിയിൽ ഭാരതീയ കലയുടെ യശസ്സുയർത്തിയ ദിയയെയും മകളുടെ കലാപ്രയാണത്തിന് പിന്തുണ നൽകുന്ന മാതാപിതാക്കളെയും വേൾഡ് മലയാളി ഫെഡറേഷൻ അഭിനന്ദിച്ചു. നൃത്തകലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദിയയ്ക്ക് സാധിക്കട്ടെയെന്നും സംഘടന ആശം

സിച്ചു.

Follow us on :

More in Related News