Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 21:08 IST
Share News :
കോട്ടയം: ലോക വ്യാപകമായുള്ള സമരവേലിയേറ്റത്തിൽ വലതുപക്ഷ മുതലാളിത്വത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും കേരളത്തിലും ഉണ്ടാകേണ്ടതുണ്ട്. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന ‘ഇടതുപക്ഷ ബദലും തൊഴിലാളി വർഗവും’ വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാവുന്നത് ഭണാധികാരികളുടെ പിന്തുണയുള്ളത്കൊണ്ട് മാത്രമല്ല. ഉൽപാദനോപാദികൾ സ്വകാര്യ ഉടമസ്ഥയിലുള്ളത് കൊണ്ടുകൂടിയാണത്. വലതുപക്ഷ രാഷ്ട്രീയം പറയുന്നത് ഇതൊന്നും പറഞ്ഞൂട എന്നാണ്. ആൾക്കൂട്ട മനശാസ്ത്രത്തിൽ കമ്യൂണിസ്റ്റുകാർക്ക് മുന്നേറാനാകില്ല. ലളിതവൽകരണത്തെ ചെറുത്തുവേണം ഇടുതുപക്ഷത്തിന് മുന്നേറാൻ. മുതലാളിത്ത ഭരണകൂടങ്ങളുടെ ആയുധങ്ങളെയും പൊലീസിനെയും അടിച്ചമർത്തലുകളെയും ചെറുത്താണ് ഡൽഹിയിൽ വിദ്യാർഥികളും യുവജനങ്ങളും സമരംനടത്തി വിദ്യാഭ്യാസ മന്ത്രിയെ രാജിവെപ്പിച്ചത്. പൗരബോധം ഒന്നിച്ചുണർന്നാൽ ഭരണകൂടത്തിന് ഒന്നും ചെയ്യാനാകില്ലെന്ന തിരിച്ചറിവാണിത്. എസ്ഐആറിലൂടെ 13 കോടിയിലധികം വോട്ടർമാരെ വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേജ്കുമാറിനെ പുറത്താക്കാനുള്ള സമരത്തിലും ഇത് കാണുന്നു.
ഇടുതുപക്ഷ ബദൽ തകർക്കാനാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. വലതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ടുണ്ട്. 30 സീറ്റുകളിൽ ഡീലുണ്ടാക്കിയാണ് ബിജെപിയും കോൺഗ്രസും മത്സരിച്ചത്. മൂന്ന് സീറ്റ് ബിജെപിക്ക് ജയിക്കാൻ നൽകി. വി ഡി സതീശൻ സർക്കാർ ചെയ്യുന്നത് കോൺഗ്രസും യുഡിഎഫും അറിയുന്നില്ല. കേരളം ഭരിക്കുന്നത് ബിജെപിയല്ലെന്ന് കെ സി വേണുഗോപാൽ പറയുന്നു. തങ്ങൾ പറയുന്നത് നടപ്പാക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. ഗവർണറെയും ബിജെപിയെയും കൂട്ടുപിടിച്ച് കേരളത്തെ അപകടത്തിലേക്കാണ് വി ഡി സതീശൻ കൊണ്ടുപോകുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
വൈക്കം വിശ്വൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എളമരം കരീം, ടി പി രാമകൃഷ്ണൻ, വി എൻ വാസവൻ എന്നിവർ സംസാരിച്ചു. റെജി സഖറിയ സ്വാഗതവും പി എം രാജു നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.