Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

24 Jul 2026 16:58 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കോടതി സമുച്ചയത്തിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ക്രമക്കേടുകളും അതിനെ തുടർന്ന് രാജ്യവ്യാപകമായി ഇരുപത്തിരണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപെട്ടും,ഉത്തരവാദത്വപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രതാൻ രാജി വെക്കണമെന്ന് ആവശ്യപെട്ട് വിദ്യാർത്ഥി സമരത്തിൽ പോലീസ് നടത്തിയ അതിക്രമത്തിനെ പ്രതിഷേധിച്ച് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും,നേതാക്കന്മാരെയും പ്രവർത്തകരെയും ക്രൂരമായി മർദിച്ച് വലിച്ചിഴച്ച് നടത്തിയ പോലീസ് അതിക്രമത്തിനെതിരെയും ആയിരുന്നു പ്രതിഷേധം.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ബിജു വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.അഡ്വ.ഫരീതാബാനു ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.അഭിഭാഷകരായ ഫ്രെഡ്ഡി പയസ്,ഷീജ ജോസഫ്,വിജയൻ ചൊവല്ലൂർ,സജിബ ജാവേദ്,ഫിർതൊസിയ,കെ.പി.വിജി,സിജെ ചെറുവത്തൂർ,ഡാലി,സജിത,സോന,ഫറ റഷീദ്,ലിഡ് വിൻ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News