Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 00:28 IST
Share News :
മസ്കറ്റ്: 'ആർട്ട് ഗലേറിയ 2026' കുട്ടികളിലെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ പുതിയൊരു കലാ ലോകം തുറന്നു നൽകി.
വർധിച്ചുവരുന്ന സ്ക്രീൻ സമയം കുട്ടികളുടെ സർഗ്ഗ വാസനകളെ തളർത്തുന്ന കാലഘട്ടത്തിൽ, അവർക്കായി പുതിയൊരു കലാ ലോകം തുറന്നു നൽകി 'ആർട്ട് ഗലേറിയ 2026' ശ്രദ്ധേയമായി. ടാലന്റ് സ്പേസ് ഇന്റർനാഷണലും, മസ്കറ്റ് മലയാളീസും, ലുലു ഹൈപ്പർ മാർക്കറ്റും കൂടി സംയുക്തമായി റൂവി സൂഖിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് രണ്ട് ദിവസത്തെ ചിത്രരചനമത്സരവും പ്രദർശന മേളയും സംഘടിപ്പിച്ചത്.
നൂർ ഗസൽ ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. റൂവി മലയാളി അസോസിയേഷനും മസ്കറ്റ് മല്ലു മോംസ് ടീമും പരിപാടിക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
കുട്ടികൾ മൊബൈൽ ഫോണിനും ടാബ്‌ലെറ്റുകൾക്കും മുന്നിൽ ചിലവഴിക്കുന്ന സമയം കുറച്ച്, അവരുടെ ഉള്ളിലെ കലാപരമായ കഴിവുകളെ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി വിഭാവനം ചെയ്തത്. വിവിധ സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും
ഒന്നാം ദിവസത്തെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ശിൽപിയുമായ ജോഷി കുര്യൻ നിർവഹിച്ചു. രണ്ടാം ദിവസത്തിൽ മത്സരങ്ങൾക്കൊപ്പം തന്നെ അരങ്ങേറിയ നൃത്താവിഷ്കാരങ്ങളും സാംസ്കാരിക പരിപാടികളും കാണികൾക്ക് നവ്യാനുഭവമായി. ടാലന്റ് സ്പേസ് ഇന്റർനാഷണലിലെ വിദ്യാർത്ഥികൾ ഒരുക്കിയ ചിത്രപ്രദർശനം ഏറെ ജനശ്രദ്ധയാകർഷിച്ചു.
വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ പ്രശസ്ത ഒമാനി കലാകാരൻ സലീം സഖി (Saleem Sakhi) മുഖ്യാതിഥിയായി. വിജയികളായ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു.
വിജയികൾ: സീനിയർ വിഭാഗം ദക്ഷ ബിനു, ചൈത്ര പ്രവീൺ, അനുഗ്രഹ ബിനീഷ്, ധ്രുവ് ആർ. നായർ, മാർഹ സിയാദ്.
ജൂനിയർ വിഭാഗം അനിക ആർ, അഭിനവ് എ, ധ്യാൻ ദീപക്, പൂമിലിന, കൃഷീവ് എച്ച്.പ്ര
വാസലോകത്തെ കുട്ടികൾക്കായി ഇത്തരമൊരു വേദി ഒരുക്കിയതും പിന്തുണ നൽകിയവർക്കും സംഘടനകളെയും ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. പ്രവാസി കുട്ടികളുടെ സ്ക്രീൻടൈം കുറച്ചു ക്രിയാത്മകമായ കഴിവുകൾ കണ്ടെത്താനുള്ള വേദിയൊരുക്കുക എന്നുള്ളതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം എന്ന് സംഘടകരായ ബിന്ദു പാറയിലും രാകേഷ് വായ്പൂരും അറിയിച്ചു.
Follow us on :
More in Related News
Please select your location.