Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 20:15 IST
Share News :
മസ്കറ്റ്: അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവരിൽ ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായരും.
അഹമ്മദാബാദ് വിമാനാപകടം രക്ഷപ്പെട്ടത് ഒരാൾ മാത്രം
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
രഞ്ജിത ഗോപകുമാർ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്നു. ഒരു വർഷം മുമ്പാണ് യു കെയിലേക്ക് ജോലി മാറി പോയത്. സർക്കാർ സർവിസിൽ നഴ്‌സായ രഞ്ജിത അത് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം. ഒരു മകനും മകളുമുണ്ട്.
കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടിൽനിന്ന് അഹ്മദാബാദിലേക്ക് പോയത്.
പുതിയ വീടിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ മരണം. പത്തിലും ഏഴിലും പഠിക്കുന്ന മക്കളുണ്ട്.
അഹമ്മദാബാദ് വിമാനദുരന്തം വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി
കൈരളി ഒമാൻ
രാജ്യത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപെട്ടവരുടെ വേർപാടിൽ കൈരളി ഒമാൻ അനുശോചനം രേഖപ്പെടുത്തി. ഒമാനിലെ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം ഒമാനിലെ മലയാള പ്രവാസസമൂഹത്തിനു ഏറെ ദുഃഖം നൽകുന്നതാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ കൈരളി ഒമാനും ഭാഗമാവുന്നതായി വാർത്തകുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ്
അപ്രതീക്ഷിതമായി സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരും വിദേശികളുമുൾപ്പടെയുള്ള യാത്രക്കാരുടെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കൂട്ടത്തിൽ ഏതാനും വർഷം മുൻപ് സലാലയിൽ ആതുരസേവന രംഗത്ത് പ്രവർത്തിച്ചിരുന്ന തിരുവല്ല സ്വദേശിനി രഞ്ജിത ഉൾപ്പെടുന്നു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് സ്വീകരിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബാംങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ദുഃഖത്തിൽ കേരളാവിംഗും പങ്കുചേരുന്നതായും മാനേജ്‌മെൻറ് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
നമ്മൾ ചാവക്കാട്ടുകാർ
അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ആദരാഞ്ജലികൾ അർപ്പിച്ച് അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ നമ്മൾ ചാവക്കാട്ടുകാരും പങ്കുചേർന്നു.
വിമാന ദുരന്തത്തിൽ ഒമാൻ റൂവി മലയാളി അസോസിയേഷൻ അനുശോചനവും രേഖപ്പെടുത്തി
മസ്കറ്റ്: അഹമ്മദാബാദിൽ നടന്ന വിമാന ദുരന്തത്തിൽ വീര്യമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഒമാൻ റൂവി മലയാളി അസോസിയേഷൻ. ഈ ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെയും അടുത്തസ്വജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ.ആർ എന്നിവർ ചേർന്ന് അറിയിച്ചു: “ഈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ ദുഃഖനിമിഷങ്ങളിൽ ഹൃദയഭാരം ഏറ്റുവാങ്ങുന്ന ഓരോർക്കും ആത്മശാന്തിയും ആശ്വാസവും ലഭിക്കട്ടെയെന്നു പ്രത്യാശിക്കുന്നു.”
Follow us on :
More in Related News
Please select your location.