Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതികൂല കലാവസ്ഥ: മെഗാ തിരുവാതിര മെയ് 4 ശനിയാഴ്ചയിലേക്ക് മാറ്റി

18 Apr 2024 17:59 IST

ENLIGHT MEDIA OMAN

Share News :

റഫീഖ് പറമ്പത്ത്

സുഹാർ: ഒമാനിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ പ്രതികൂല കാലാവസ്ഥാമൂലം, ഏപ്രിൽ 19 നു നടത്താൻ നിശ്ചയിച്ചിരുന്ന

മെഗാതിരുവാതിര മെയ് നാല് ശനിയാഴ്ച യിലേക്ക് മാറ്റിവെച്ചതായി സൊഹാർ മലയാളി സംഘം സെക്രട്ടറി വാസു പിട്ടൻ വാർത്താകുറിപ്പിൽ അറിയിച്ചു.


സൊഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സൊഹാറുമായി സഹകരിച്ചു നടത്തുന്ന കലാ മാമാങ്കത്തിന്റെ തീയ്യതി ആണ് മാറ്റിയത്


ഒമാനിൽ ആദ്യമായി നാനൂറോളം നർത്തികികമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന മെഗാതിരുവാതിരിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷമാണു കാലാവസ്ഥാ പ്രതികൂലമായാത്.


പുതിയ തീയതി മെയ് നാലിന് സൊഹാർ സല്ലാൻ പാലത്തിനടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ വൈകുന്നേരം 6:30 മുതൽ മെഗാതിരുവാതിരയും, പഞ്ചവാദ്യവും, മറ്റു വ്യത്യസ്ഥ സ്റ്റേജ് പരിപാടികളും അടങ്ങുന്ന കലാ വിരുന്ന് അരങ്ങേറുമെന്ന് മലയാളി സംഘം പ്രസിഡൻറ് മനോജ് കുമാർ അറിയിച്ചു.

Follow us on :

More in Related News