Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

07 Dec 2024 19:10 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് വൈക്കം ബി. ആർ. സിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിളംബര റാലി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബഹു:ശ്രീ എസ്. ബിജുവിൻ്റെ മഹനീയ സാന്നിധ്യത്തിൽ വൈക്കം എസ്. എച്ച്. ഒ. ശ്രീ ജയകൃഷ്ണൻ എം. ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചടങ്ങിന് ബഹു: ബി. പി.സി.ശ്രീമതി.സുജ വാസുദേവൻ( ബി. ആർ. സി. വൈക്കം) സ്വാഗതം ആശംസിച്ചു.വൈക്കം ദളവാക്കുളം സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി വൈക്കം ബോട്ട് ജെട്ടിയിൽ അവസാനിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങിൽ വൈക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ലേഖ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് ബഹു: ശ്രീ.പി. ടി.സുഭാഷ് വൈസ് ചെയർമാൻ വൈക്കം മുനിസിപ്പാലിറ്റി ആണ്. വൈക്കം മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീ. അശോകൻ വെള്ളവേലി, എസ്. എം. എസ്.എൻ. എച്ച് എസ്സ് സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.എം. എസ്.സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി.രാധിക എം. ആർ ട്രെയിനർ ബി. ആർ. സി വൈക്കം നന്ദി അർപ്പിച്ചു. ബിഗ് ക്യാൻവാസിൽ എല്ലാ ജനപ്രതിനിധികളും അധ്യാപകരും, വിദ്യാർത്ഥികളും, തദ്ദേശവാസികളും കയ്യൊപ്പ് ചാർത്തി. തുടർന്ന് എസ് എം എസ് എൻ എച്ച് എസ് എസ് ലെ എൻ എസ് എസ് വോളണ്ടിയേഴ്‌സ് നടത്തിയ ഫ്ലാഷ് മോബ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.




Follow us on :

More in Related News