Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 23:11 IST
Share News :
വൈക്കം: ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. തലയാഴം മാടപ്പള്ളി സന്തോഷ് ഭവനിൽ പ്രണവ്(26)ആണ് പരിക്കേറ്റ് റോഡിൽ കിടന്നിരുന്നത്. കോട്ടയം-കുമരകം- വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന ഇ.ബി.എസ് ബസിലെ ഡ്രൈവർ വൈക്കം ആറാട്ടുകുളങ്ങര ഉദയമംഗലത്ത് ടി.വി.ബിനിൽ കുമാർ(29), കണ്ടക്‌ടർ ഉല്ലല അരുൺ നിവാസിൽ എ.ടി.അരുൺ(30) എന്നിവരാണ് യുവാവിന് രക്ഷകരായത്. വെക്കം-വെച്ചൂർ റോഡിൽ തോട്ടകം അട്ടാറ പാലത്തിനു സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ചോര വാർന്ന് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഇതുവഴി വന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹന യാത്രക്കാരോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. ഇതിനിടെ ഇതുവഴി വന്ന സ്വകാര്യ ബസ് നിർത്തി ജീവനക്കാർ യാത്രക്കാരുടെ സമ്മതപ്രകാരം പരിക്കേറ്റ് ചോര വാർന്ന് കിടന്ന യുവാവിനെ ബസിലെ യാത്രക്കാരുടെ സഹായത്തോടെ ബസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ തയാറാവുകയായിരുന്നു.
യുവാവിൻ്റെ പരിചയക്കാർ എത്തിയ ശേഷമാണ് ബിനിൽ കുമാറും അരുണും അവിടെനിന്ന് പോയത്. പ്രണവിൻ്റെ നട്ടെല്ലിന് പൊട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് സർജറി വേണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചതോടെ യുവാവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
.
Follow us on :
Tags:
More in Related News
Please select your location.