Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നോണം നെസ്‌റ്റോടൊപ്പം ; നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റിൽ ഓണം മെഗാ ക്യാമ്പയിൻ ആരംഭിച്ചു

23 Jul 2026 21:45 IST

Jithu Vijay

Share News :

കോഴിക്കോട് : കേരളത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖല മായ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് ഓണം 2026 ൻ്റെ ഭാഗമായി "പൊന്നോണം നെസ്‌റ്റോടൊപ്പം" മെഗാ ക്യാമ്പയിൻ പദ്ധതി ആരംഭിച്ചു. ടിയാരാ ബൈ എം പി എസിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ടി. സിദ്ദീഖ് മൂന്ന് ടെയോട്ട ഗ്ലാൻസ് കാറുകളുടെ അനച്ചാദനം നിർവഹിച്ചുകൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.


ഓണം സന്തോഷത്തിൻ്റെയും, കുടുംബ സംഗമത്തിൻ്റെയും ആലോഷമാണെന്നും, മികച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കി കേരളത്തിലെ ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത ഓണ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്നതാണ് "പൊന്നോണം നെസ്‌റ്റോടൊപ്പം" ക്യാമ്പയിൻ്റെ ലക്ഷ്യമെന്നും ചടങ്ങിൽ സംസാരിച്ച നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് ഇന്ത്യ മീഡിയ & മാർക്കറ്റിംഗ് ജനറൽ മാനേജർ ജൈലാദ് പറഞ്ഞു.


ജൂലൈ 24 മുതൽ സെപ്റ്റംബർ 21 വരെ നീണ്ടു നിൽക്കുന്ന ഈ മെഗാ ഓഫർ മേളയിൽ കേരളത്തിലെ എല്ലാ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റുകളിലും ഉപഭോഗ്താകൾക്കായി പത്ത് കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കാറുകൾ കൂടാതെ ടെലിവിഷൻ, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, സ്വർണ്ണനാണയങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികൾക്ക് സമ്മാനിക്കും. 500 രൂപയുടെ ഓരോ വാങ്ങലിനും ഒരു സമ്മാന കൂപ്പൺ ലഭിക്കും. കൂടുതൽ തുകയുടെ വാങ്ങലുകൾക്ക് കൂടുതൽ കൂപ്പണുകൾ കരസ്ഥമാക്കാനും അതുവഴി കൂടതൽ വിജയ സാധ്യതയും ലഭിക്കും. ക്യാമ്പയിൻ കാലയളവിലുടനീളം എല്ലാ നെസ്‌റ്റോ ഹൈപ്പർമാർക്കറ്റുകളിലും മെഗാ ഡിസ്കൗണ്ട് മേള സംഘടിപ്പിക്കുന്നുണ്ട്.


ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ദൈനംദിന ആവശ്യവസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓണം ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാണ്. ക്യാമ്പയിൻ അവസാനിച്ച ശേഷം നിബന്ധനകൾക്ക് വിധേയമായി റാഫിൾ നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികൾക്ക് കാറുകൾ സമ്മാനിക്കും.


യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന

വെസ്‌റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ കീഴിൽ 2004 ൽ ആരംഭിച്ച നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നാണ്. കേരളത്തിൽ വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 12 ശാഖകൾ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമായി 150 ഔട്ട്ലെറ്റുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് നാലും, കോയമ്പത്തൂരിൽ ഒന്നും പുതിയ ഹൈപ്പർമാർക്കറ്റുകൾ ഉടനെ ആരംഭിക്കുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത നെസ്‌റ്റോ റീജിയണൽ എച്ച് ആർ ഹെഡ് റയിസ്, റീജിയണൽ ഓപ്പറേഷൻസ് മാനേജർമാരായ സുഗിലേഷ്, അലി നവാസ്, സനോജ്, ബൈയിങ് ഹെഡുമാരായ അൽ റുവൈസ് ഖാൻ, റംഷിക് എന്നിവർ അറിയിച്ചു.

Follow us on :

More in Related News