Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 19:10 IST
Share News :
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിച്ചു. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സുരക്ഷിതവും സ്വതന്ത്രവുമായ രാത്രി യാത്രയ്ക്ക് സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം - ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിക്കുക. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (RCC), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങളിലൂടെ സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.