Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ യുവജനതയെ ബോധവല്‍ക്കരിക്കുന്നതിനായി കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്എസും മാഞ്ഞൂര്‍ പഞ്ചായത്തും കൈ കോര്‍ക്കുന്നു.

23 Jul 2026 17:40 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്നും രക്ഷിക്കുകയെന്ന ദൗത്യവുമായി ലഹരിക്കെതിരെ യുവജനതയെ ബോധവല്‍ക്കരിക്കുന്നതിനായി കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്എസും മാഞ്ഞൂര്‍ പഞ്ചായത്തും കൈ കോര്‍ക്കുന്നു. ലഹരിവിരുദ്ധ പ്രതിരോധമായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫ്‌ലാഷ് മോബ്, ലഹരിക്കെതിരെ വിളംബര റാലി എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തൂഫാന്‍ സേവ്യേഴ്‌സ് ടുകെ 26 എന്ന പേരില്‍ 24, 25 തീയതികളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24 ന് കിക്ക് ഡ്രഗ്‌സ് ഔട്ട് സേവ് ഡ്രീംസ് റണ്‍ എന്ന പരിപാടി നടക്കുന്നത്. രണ്ടിന് കടുത്തുരുത്തി ടൗണില്‍ ആരംഭിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയി വെട്ടംതടം ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി താഴത്തുപള്ളി വികാരി താഴത്തുപള്ളി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, കടുത്തുരുത്തി എസ്‌ഐ ശരണ്യാ എസ്. ദേവന്‍, കടുത്തുരുത്തി ഡിഇഒ എ.എസ്. സിനി, അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ബി. ബിജു, ലിജോയ് തോമസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ലഹരിക്കെതിരെയുള്ള സന്ദേശവുമായി വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ് ആരംഭിക്കും. 2.30 ന് കുറുപ്പന്തറ ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിക്കും. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് സന്ദേശം നല്‍കും. തുടര്‍ന്ന് ആരംഭിക്കുന്ന വിളബര റാലിയുടെ സമാപനം മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ജംഗ്ഷനില്‍ നടക്കും. സ്‌കൂള്‍ മാനേഡര്‍ ഫാ.അബ്രാഹം വ#്ചിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പള്‍ അനൂപ് കെ സെബാസ്റ്റ്യന്‍, എഎഎസ്‌കെ പ്രസിഡന്റ് കെ.എം. രാജു, ജോണ്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 25ന് രാവിലെ 7.30 ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മത്സരം പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനവിതരണം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം ആന്‍മരിയ ജോര്‍ജ്, സുനു ജോര്‍ജ്, ഡിഇഒ എ.എസ്. സിനി, ഫാ.റ്റോണി പടിഞ്ഞാറേക്കുറ്റ്, എസ്.ശ്യാം തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ഡ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം, പ്രിന്‍സിപ്പള്‍ അനൂപ് കെ.സെബാസ്റ്റ്യന്‍, പ്രധ്യാനാധ്യാപകന്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി സേവ്യര്‍ കടുന്നക്കരി തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News