Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ തീ ; ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്

23 Jul 2026 19:57 IST

Jithu Vijay

Share News :

ന്യൂഡൽഹി : ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം. എംപിമാരുടെ പ്രതിഷേധ മാർച്ച് തുടങ്ങി. ഡൽഹിയിലെ തീസ് ജനുവരി റോഡിൽ അണിനിരന്ന ഇന്ത്യ മുന്നണിയിലെ എം.പിമാരുടെ മാർച്ച് ഗാന്ധി സ്മൃതിയിലേക്ക്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് ഇൻഡ്യ മുന്നണിയിലെ എം.പിമാരുടെ മാർച്ച് നടത്താൻ ഒരുങ്ങുന്നത്.


ബസുകളിലാണ് എം.പിമാർ പ്രതിഷേധ സ്ഥലത്തേക്ക് പോകുക. രാജ്യത്തെ വിദ്യാർഥികൾ തെരുവിലാണെന്നും പ്രതിപക്ഷം വിദ്യാർഥികൾക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ എം.പിമാർ ഡൽഹി വളയുന്നത്.


രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, കെസി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്

ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

Follow us on :

More in Related News