Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു.

23 Jul 2026 16:16 IST

Jithu Vijay

Share News :

മലപ്പുറം : സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പൽ, എസ്എംഎഫ് സ്റ്റേറ്റ് പ്രസിഡൻ്റ് , മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. സ്വദേശമായ മലപ്പുറം തിരൂർകാട്ടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945-ലായിരുന്നു ജനനം. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയാണ്.


ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.



Follow us on :

More in Related News