Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 19:32 IST
Share News :
ന്യൂ ഡൽഹി : ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജില്ലകളിലും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമാധാനപരമായ പ്രതിഷേധം നടത്താനാണ് ആഹ്വാനം.
വിദ്യാര്‍ത്ഥികളുടെ ശബ്ദം രാജ്യമെമ്പാടും അലയടിക്കണമെന്ന് ഉറപ്പിച്ചാണ് കോക്ക്രോച്ച് ജനത പാര്‍ട്ടി ഓരോ ജില്ലകളിലും പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളത്തെ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമാധാനപരമായി മുദ്രവാക്യങ്ങള്‍ ഉയര്‍ത്താന്‍ സിജെപി നിര്‍ദ്ദേശം നല്‍കി.
സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും, പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
അതിനിടെ സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം രംഗത്തെത്തി. എന്നാല്‍ ജെ പി നദ്ദയുടെ വസതിയിലോ ഓഫീസിലോ കൂടിക്കാഴ്ച്ച എന്ന ആവശ്യം തള്ളി നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാം എന്ന കാര്യം സിജെപി ആവര്‍ത്തിച്ചു
Follow us on :
Tags:
More in Related News
Please select your location.