Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 20:28 IST
Share News :
വൈക്കം: മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ഡോ. വൈക്കം വിജയലക്ഷ്മിയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. പൊന്നാട അണിയിച്ച് ആദരവ് നൽകി.
ജില്ലയുടെ അഭിമാനമായ ഡോ. വിജയലക്ഷ്മിയേയും മാതാപിതാക്കളേയും ജില്ലാ പഞ്ചായത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ജില്ലയുടെ ആദരവ് അർപ്പിക്കുമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗ്രേസി കരിവണ്ണൂർ, എം. കെ രാജേഷ്, വിജയമ്മ ബാബു, ആനന്ദ് ബാബു, ആൻ മരിയ ജോർജ്, ശ്രീകല ടീച്ചർ, വൈക്കം നഗരസഭ കൗൺസിലർമാരായ രതിമോൾ, ഇടവട്ടം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.