Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 22:48 IST
Share News :
വൈക്കം: കെഎസ്ആർടിസി ബസ് ജീവനക്കാരെ സ്വകാര്യബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ബസിന് കേടുപാട് വരുത്തികയും ചെയ്തതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വൈക്കം ദളവാക്കുളം ബസ് സ്‌റ്റാൻഡിന് സമീപത്ത് രാവിലെ 10 മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും വൈക്കത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ അസഭ്യം പറയുകയായിരുന്നു.തുടർന്ന്
ഉച്ചയ്ക്ക് 12 മണിയോടെ വൈറ്റിലയിൽ നിന്നും വൈക്കത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും നേരേ വൈക്കം-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ജീവനക്കാർ കാട്ടിക്കുന്ന് ഭാഗത്തു വച്ച് ആദ്യം അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കൊട്ടാരക്കാര ഡിപ്പോയിലെ കെഎസ്‌ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ് സ്വകാര്യ ബസിനെ മറികടന്ന് പോയി. ഇതിനെ ചോദ്യം ചെയ്‌ത് സ്വകാര്യ ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് നിർത്തി ഭീഷണി മുഴക്കുകയായിരുന്നു.ഇതിനിടെ ബസിന്റെ ഡ്രൈവർ ഭാഗത്തെ ചില്ലിനും സ്വകാര്യ ബസ് ജീവനക്കാർ കേടുപാടു വരുത്തിയതായി കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.ഇതോടെ ഇരു ബസുകളും വൈക്കത്ത് ഓട്ടം അവസാനിപ്പിച്ചു. സ്വകാര്യബസിന് എതിരെ ഇരു കെഎസ്ആർടിസി ബസ് ജീവനക്കാരും വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.