Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ ഒമാൻ കോസ്റ്റ് ഗാർഡും മത്സ്യബന്ധന ബോട്ടും ചേർന്ന് രക്ഷപ്പെടുത്തി

16 Sep 2024 19:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കടലിൽ ഉരു കത്തി നശിച്ചു. ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരുവാണ് ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചത്. അപകടത്തിൽ ആളപായമില്ല. 

ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും ഒമാൻ കോസ്റ്റ് ഗാർഡും മത്സ്യബന്ധന ബോട്ടും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരിപ്പോൾ ലക്ക്ബി പൊലീസ് സ്റ്റേഷനിലാണ്.

ഇവർക്ക് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകൾ ശരിയാക്കി വരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുകം, മസ്കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News