Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

02 Aug 2024 17:23 IST

ENLIGHT REPORTER KODAKARA

Share News :

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ആളൂര്‍: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ആളൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം പന്മന സ്വദേശി മൂനംവീട് നിയാസിനെയാണ് (27) . എസ് .എച്ച്. ഒ കെ. എം. ബിനീഷ് അറസ്റ്റ് ചെയ്തത്. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയതോടെ ഒളിവില്‍ പോകാന്‍ ശ്രമിച്ച നിയാസിനെ കൊല്ലം പന്മനയില്‍ ഉള്ള വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആളൂര്‍ സ്റ്റേഷനിലെത്തിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


Follow us on :

More in Related News