Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2026 19:14 IST
Share News :
ചാവക്കാട്:പുന്നയൂർ പഞ്ചായത്ത് അകലാട് താമസിക്കുന്ന താമരത്ത് വീട്ടിൽ വിശ്വനാഥൻ മകൻ വിമിഷിനെ(36)കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ പുന്നയൂർ പാപ്പാളിയിൽ ഉള്ള പെരുമ്പിള്ളി വീട്ടിൽ മുഹമ്മദ് മകൻ സൈനുദിനെ(53)ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി അഞ്ചര വർഷം കഠിന തടവിനും 25500 പിഴ അടയ്ക്കാനും,പിഴയടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവിനും ശിക്ഷിച്ചത്.2017 നവംബർ 14-ആം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.കുത്തേറ്റ വിമിഷ് അണ്ടത്തോട് പാപ്പാളി മടപ്പേൻ അഹമ്മദ് ഹാജി മകൻ അബ്ദുൾ റഷീദിന്റെ ഡ്രൈവർ ആയിരുന്നു.അബ്ദുൾ റഷീദിന്റെ അയൽവാസിയാണ് പ്രതിയായ സൈനുദ്ദീൻ.അബ്ദുൽ റഷീദിന്റെ വീടിന് പുറകിലുള്ള സ്ഥലത്തേക്ക് പോകുന്ന വഴിയിൽ സൈനുദ്ദീൻ ഒരു കോഴിക്കട നടത്തിയിരുന്നു.ഈ കോഴിക്കടയിലെ കോഴിയുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ കുഴിച്ചുമൂടാത്തതിനാൽ അബ്ദുൽ റഷീദിന്റെ വീട്ടിലെ കിണറ്റിലും വീടിൻറെ പരിസരങ്ങളിലും കോഴിയുടെ അവശിഷ്ടങ്ങൾ കാക്കകൾ കൊണ്ടുവന്നിടുന്നത് പതിവായിരുന്നു.ഈ കാര്യത്തെ സംബന്ധിച്ച് സൈനുദീനോടും പഞ്ചായത്ത് അധികൃതരോടും അബ്ദുൾ റഷീദ് വാക്കാൽ പരാതി പറഞ്ഞിരുന്നു.സംഭവദിവസം അബ്ദുൽ റഷീദിന്റെ ഭാര്യ ബബിത ഇവരുടെ വീടിൻറെ പുറകിലുള്ള സ്ഥലത്തേക്ക് പറമ്പിലെ ജോലിക്കായി ജോലിക്കാരനെയും കൂട്ടി പോകുന്ന സമയം സൈനുദ്ദീന്റെ കോഴിക്കടയ്ക്ക് സമീപം എത്തിയപ്പോൾ അന്നും കാക്കകൾ കോഴിയുടെ അവശിഷ്ടങ്ങൾ കിണറ്റിലും വീടിൻറെ പരിസരങ്ങളിലും കൊണ്ടുവന്നിട്ട കാര്യം പറയുകയും,ഇതുകേട്ട ക്ഷുഭിതനായ സൈനുദ്ദീൻ ബബിതയെ തെറി വിളിക്കുകയും കൂടെയുണ്ടായ ജോലിക്കാരനെ മർദ്ദിക്കുകയും ചെയ്തു.തുടർന്ന് ഭയന്ന ബബിത ജോലിസ്ഥലത്തേക്ക് പോയ ഭർത്താവ് അബ്ദുൾ റഷീദിനെ വിവരം ഫോൺ ചെയ്ത് അറിയിക്കുകയും,സംഭവം അറിഞ്ഞ അബ്ദുൾ റഷീദും ഡ്രൈവറായ കുത്തേറ്റ വിമിഷും സ്ഥലത്ത് എത്തുകയും ചെയ്തു.തുടർന്ന് സൈനുദിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തെറിവിളിച്ച സൈനുദ്ദീനോട് അസഭ്യം പറയല്ലേ,കാര്യമല്ലേ പറഞ്ഞത് എന്നുപറഞ്ഞ ഡ്രൈവറായ വിമിഷിനെ നിന്നെ ഞാൻ ഇന്ന് കൊല്ലുമെടാ എന്നു പറഞ്ഞു കത്തികൊണ്ട് നെഞ്ചിന് താഴെ രണ്ടുപ്രാവശ്യം കുത്തുകയായിരുന്നു.കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ വിമിഷ് തളർന്ന് വീഴുന്നത് കണ്ട് സൈനുദ്ദീൻ സ്ഥലത്തുനിന്ന് ഓടിപ്പോവുകയും ചെയ്തു.കുത്തേറ്റ വിമേഷിന് ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.അവിടെ ദീർഘകാലം ചികിത്സയിലും ആയിരുന്നു.ഉടനെത്തന്നെ ആംബുലൻസിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാലാണ് വിമിഷിൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.ഈ കേസിലെ പ്രതിയായ സൈനുദ്ദീൻ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയും വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.പിഴ സംഖ്യ പരിക്കേറ്റ വിമിഷിന് നൽകുന്നതിന് വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകളും തൊണ്ടിമുതലകളും,ശാസ്ത്രീയ തെളിവുകളും തെളിവായി ഹാജരാക്കി.വടക്കേക്കാട് എസ്ഐയായിരുന്ന എ.അനന്തകൃഷ്ണൻ രജിസ്റ്റർ ചെയ്ത കേസിൽ ചാവക്കാട് സിഐയായിരുന്ന കെ.ജി.സുരേഷ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ.രജിത്കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസരായ എഎസ്ഐ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.