Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 20:53 IST
Share News :
മസ്കറ്റ്: റൂവി മലയാളി അസോസിയേഷൻ (RMA) നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് പ്രവാസി മലയാളികൾക്കായി നോർക്ക ഐഡി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാദി കബീറിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പ് RMA പ്രസിഡന്റ് ഫൈസൽ ആലുവ ഉദ്ഘാടനം ചെയ്തു. നെസ്റ്റോ ജനറൽ മാനേജർ താഹ ആശംസകൾ നേർന്നു.
പ്രവാസി മലയാളികൾക്ക് നോർക്ക റൂട്ട്സിന്റെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും നോർക്ക ഐഡി രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ നിരവധി പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചവരിൽ പലർക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിജിറ്റൽ നോർക്ക ഐഡി ലഭിക്കുകയും ചെയ്തു.
RMA പോർട്ടൽ വഴി ലഭിച്ച അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിച്ച നോർക്ക റൂട്ട്സ് അധികൃതർക്ക് അസോസിയേഷൻ നന്ദി അറിയിച്ചു. അപേക്ഷകളുടെ നടപടിക്രമങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകിയ നോർക്ക സെക്ഷൻ ഹെഡ് രമണിയെയും ഭാരവാഹികൾ അഭിനന്ദിച്ചു.
ഷാജഹാൻ, നീതു ജിതിൻ, ഷിനു യോഗി, ആശ്ന റോഷൻ, ലക്ഷ്മി വിജേഷ്, സുജിത് സുഗുണൻ, ഷെറീന ഫൈസൽ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും തുടർന്നും സംഘടിപ്പിക്കുമെന്ന് RMA ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.