Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിൽ നിന്നും വെള്ളം അടിക്കാൻ സ്ഥാപിച്ചിരുന്ന മോട്ടറുകൾ മോഷണം പോയതായി പരാതി.

24 Aug 2026 23:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കിണറ്റിൽ നിന്നും വെള്ളം അടിക്കാൻ സ്ഥാപിച്ചിരുന്ന മോട്ടറുകൾ മോഷണം പോയി. പൈപ്പ് മുറിച്ച് മാറ്റിയാണ് മോഷണം. ബ്രഹ്മമംഗലത്തെ 2വീടുകളിൽ നിന്നാണ് കഴിഞ്ഞ രാത്രി മോട്ടറുകൾ അപഹരിക്കപ്പെട്ടത്. മണിയംകുന്ന് പുച്ചുക്കണ്ടം ഭാഗത്ത് കുളങ്ങര പറമ്പിൽ തമ്പി വർഗ്ഗീസ്, പൂച്ചാക്കാട്ടിൽ പീറ്റർ എന്നിവരുടെ വീട്ടിൽ കിണറിനോടു ചേർന്ന് സ്‌ഥാപിച്ചിരുന്ന മോട്ടറുകളാണ് മോഷണം പോയത്. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേണം ആരംഭിച്ചു.





Follow us on :

More in Related News