Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 23:23 IST
Share News :
വൈക്കം: ബന്ധുവീട്ടിൽ എത്തിയ 14 കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ മുങ്ങി നടന്ന പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
തലയോലപ്പറമ്പ് പാലിയക്കുന്നേൽ ഗിരീഷ് കുമാർ(45) ആണ് തലയോലപ്പറമ്പ് പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒൻപതിന് രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത നേരത്ത് കിടപ്പുമുറിയിൽ കയറി ഉറങ്ങിക്കിടന്ന വിദ്യാർഥിനിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് അവധിക്ക് ശേഷം സ്കൂളിൽ എത്തിയ വിദ്യാർഥിനി സഹപാഠിയോടും അധ്യാപികയോടും സംഭവം പറഞ്ഞതിനെ തുടർന്ന് സ്കൂൾ കൗൺസിലിങ്ങിന് വിധേയ ആക്കുകയും തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം എത്തി പെൺകുട്ടി മൊഴി നൽകുകയുമായിരുന്നു. പ്രതി പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ട ആളാണെന്നും പ്രതിക്കെതിരെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ 3 ക്രിമിനൽ കേസ് നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.