Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈറ്റ് റോസ് നേഴ്സറിയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായി ഓണാഘോഷം സംഘടിപ്പിച്ചു

06 Sep 2026 20:09 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ദാർസൈറ്റിലെ വൈറ്റ് റോസ് നേഴ്സറിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ലുലു റോബിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മറിയാമ്മ തോമസും അധ്യാപകരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

ഓണം ഒരർഥത്തിൽ ബാല്യകാലത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നും, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓർമകളിൽ പലതും ഓണവുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മറിയാമ്മ തോമസ് പറഞ്ഞു. ഒരുമയുടെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിന്റെ യഥാർഥ തനിമ പ്രവാസലോകത്തിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും മുതിർന്നവരെ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനുമാണ് ഇത്തരം ആഘോഷങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

തുടർന്ന് കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ, വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, തിരുവാതിര, ലളിതഗാനം, ഓണക്കളി, വിവിധ മത്സരങ്ങൾ എന്നിവ പരിപാടിക്ക് മിഴിവേകി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

കുട്ടികൾക്ക് ഓണത്തെക്കുറിച്ചുള്ള കേട്ടറിവിനപ്പുറം യഥാർഥ ഓണാഘോഷത്തിന്റെ അനുഭവം പകരാൻ പരിപാടിക്ക് കഴിഞ്ഞതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

അധ്യാപിക അശ്വിനി സ്വാഗതവും അനുഷ നന്ദിയും രേഖപ്പെടുത്തി. നീനു ലിജോ പരിപാടി അവതരിച്ചു. അധ്യാപികമാരായ ജിഷ, അശ്വതി, ഷാന, നജ്മ എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

.

Follow us on :

More in Related News