Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹമോചനക്കേസിലെ വിരോധം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറി, മരുമകനെതിരെ കേസ്

03 Sep 2026 22:51 IST

NewsDelivery

Share News :

കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിലുള്ള വിരോധത്തെ തുടർന്ന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറിയ മരുമകനെതിരെ പൊലീസ് കേസെടുത്തു. പരിയാരം സ്വദേശി ദീപക്കിനെതിരെയാണ് പെരിന്തട്ട സ്വദേശിനിയുടെ പരാതിയിൽ പൊലീസ് നടപടി.

ഓഫീസിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയറുകളാണ് പ്രതി കുത്തിക്കീറി നശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മഞ്ഞ റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ വ്യക്തിയാണ് കാറിന്റെ ടയറുകൾ നശിപ്പിച്ചതെന്ന് വ്യക്തമായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിൽ ദീപക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.

Follow us on :

More in Related News