Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“വംശീയതക്കെതിരെ സംസാരിച്ചതിന് കേസോ?” ഡോ. അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടി പിൻവലിക്കണം: വിസ്‌ഡം

06 Sep 2026 17:36 IST

NewsDelivery

Share News :

കോഴിക്കോട്: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്ള ബാസിലിനെതിരെ സ്വീകരിച്ച പോലീസ് നടപടി പിൻവലിക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.

ബിഗ് ടി.വി സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ പങ്കെടുത്ത ഡോ. അബ്ദുള്ള ബാസിലിനെതിരെ ചർച്ചയുടെ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിടുക്കത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി പ്രതിഷേധാർഹവും വിവേചനപരവുമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ചർച്ചയിൽ ഉയർന്നുവന്ന മതപരവും സാമൂഹികവുമായ പരാമർശങ്ങളെ ആശയപരമായി വിമർശിച്ചതിന്റെ പേരിൽ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് നടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

ചർച്ചയുടെ പൂർണ്ണ പശ്ചാത്തലം പരിശോധിക്കാതെ നടപടിയെടുത്തത് ഏകപക്ഷീയമാണെന്ന് ആരോപിച്ച ഭാരവാഹികൾ, മതവിശ്വാസങ്ങളെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ചർച്ചയ്ക്കിടെ ഉണ്ടായതായി പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതിനെ കുറ്റകരമായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചർച്ചയിലെ പരാമർശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അവതാരക ഖേദം പ്രകടിപ്പിക്കുകയും ചർച്ചയുടെ വീഡിയോ പിൻവലിക്കുകയും ചെയ്തതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ നിയമനടപടികളിലേക്ക് നീങ്ങിയതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മാധ്യമ ചർച്ചകളിൽ ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആശയപരമായ വിമർശനങ്ങൾക്കും അക്കാദമിക ചർച്ചകൾക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്നും വിസ്‌ഡം ഭാരവാഹികൾ ആവശ്യപ്പെട്ടു.

അവതാരകയ്ക്ക് വധഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, ചർച്ചയിലുണ്ടായെന്ന് ആരോപിക്കുന്ന വംശീയ അധിക്ഷേപത്തിൽ ബിഗ് ടി.വി മാനേജ്മെന്റ് നിലപാട് വ്യക്തമാക്കാത്തതും പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

അവതാരകയിൽനിന്നുണ്ടായെന്ന് ആരോപിക്കുന്ന പരാമർശങ്ങളിൽ മൗനം പാലിക്കുകയും ഡോ. അബ്ദുള്ള ബാസിലിനെതിരായ പരാതിയിൽ പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്ത കേരള പത്രപ്രവർത്തക യൂണിയന്റെ നിലപാടും പ്രതിഷേധാർഹമാണെന്ന് വിസ്‌ഡം ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Follow us on :

More in Related News