Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ക്ഷേത്രോത്സവത്തിൽ നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

25 Apr 2026 08:44 IST

NewsDelivery

Share News :

കോഴിക്കോട്: നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി മരിച്ചു. പാലാഴി സ്വദേശി കെ.പി. ഷൈനിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കോഴിക്കോട്. കോഴിക്കോട് പെരുമണ്ണയിലെ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനിടയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെരുമ പയ്യടി മേത്തൽ ചിറക്കൽ ക്ഷേത്രത്തിലെ ഉത്സവചടങ്ങിനിടെയായിരുന്നു നൃത്തം അവതരിപ്പിച്ചത്. രാത്രിയോടെ ആയിരുന്നു പരിപാടി. ഏഴു പേരടങ്ങുന്ന ഒരു സംഘമാണ് നൃത്തപരിപാടിയിൽ. പരിപാടി തുടങ്ങി ഏകദേശം രണ്ട് മിനിറ്റ് പിന്നിട്ടപ്പോൾ ഷൈനിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുയായിരുന്നു. നൃത്തം പൂർത്തിയാക്കാതെ അണിയറയിലേക്ക് മടങ്ങിയ ഷൈനിയെ പാലാഴിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെ എത്തുന്നതിനു മുന്നേ മരണം സംഭവിച്ചിരുന്നു.

Follow us on :

More in Related News