Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 13:44 IST
Share News :
തലയോലപ്പറമ്പ്: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നേറുകയിലേക്ക് ഉയർത്തിയ മലയാളത്തിലെ ഏക്കാലത്തെയും പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷിക ത്തോടനുബന്ധിച്ച് 'എം ടി ഓർമ്മ ദിനത്തിൽ എംടി ബഷീറിനൊപ്പം ' അനുസ്മരണം നാളെ നടക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മമലയാളം എം ടി വി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് എംടി അനുസ്മരണം സംഘടിപ്പിക്കുന്നത്. രാവിലെ 9 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് മുൻവശത്ത് നടക്കുന്ന ചടങ്ങിൽ എംടി ബഷീറിനൊപ്പം - വായനക്കാരുടെ ഓർമ്മകൾ പങ്ക് വെയ്ക്കും. എംടി ഛായചിത്രത്തിൽ എംടി കൃതികൾ സമർപ്പണം നടത്തും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കം എംടി അനുസ്മരണം നടത്തും. എം ടി വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ, ബഷീർ സ്മാരക സമിതി ട്രഷറർ ഡോ.യു. ഷംല, സമിതി വൈസ് ചെയർമാൻമാരായ മോഹൻ .ഡി ബാബു, പ്രൊഫ. കെ.എസ്. ഇന്ദു, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ദിൽ , മാനേജർ എം.എസ്. ഇന്ദു , ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവർ എംടി ഓർമ്മകൾ പങ്ക് വെയ്ക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ പ്രതിമാസ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മമലയാളം സാഹിത്യ കൂട്ടായ്മയ്ക്ക് എം.ടി. വാസുദേവൻ നായരാണ് പേരിട്ടത്.
Follow us on :
Tags:
More in Related News
Please select your location.