Tue Dec 12, 2023 10:56 PM 1ST

Sign In

വടയാർ തങ്കപ്പൻ രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.

23 Nov 2026 18:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാറിൽ നടന്ന കർഷക തൊഴിലാളി സമരത്തിൽ പങ്കെടുക്കുമ്പോൾ രക്തസാക്ഷിത്വം വരിച്ച വടയാർ തങ്കപ്പന്റെ 55-മത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഹരികുമാർ നേതൃത്വം നൽകി. ടിവി പുരത്തെ പത്മേക്ഷണൽ സ്മാരകത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ കെഎസ്കെടിയു തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. വിജയന് ദീപശിഖ കൈമാറി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാർ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡോ.സി. എം കുസുമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ. കെ രഞ്ജിത്ത്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. വി ഹരിക്കുട്ടൻ, കെ. ആർ സലിമോൻ,വി. കെ രവി,കെ. ടി സുഗുണൻ, ടി. എൻ സിബി, കെ. എസ് വേണുഗോപാൽ, എം പി ജയപ്രകാശ്, എം. ബി തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News