Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 02:38 IST
Share News :
ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്ന മാധ്യമപ്രവർത്തകനും, എഴുത്തുകാരനും നിരൂപകനുമായ മുഹമ്മദ് പാറക്കടവ് സന്ദർശനാർത്ഥം ഖത്തറിലെത്തി .ടീം മലബാർ ക്ലബ് നജ്മ ഐ ബാക്ക് ബ്രോസ്റ്റഡ് ചിക്കൻ റസ്റ്റോറന്റിൽ അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നൽകി. “പഴയ കഥകൾ പറയാൻ പാറക്കടവും കേൾക്കാൻ നമ്മളും” എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ എസ് എം ബഷീർ, കെ.കെ ഉസ്മാൻ, ഷെരീഫ് ദാർ, എം.പി ഷാഫി ഹാജി , റഹീം ഓമശ്ശേരി, ഹുസൈൻ അൽ മുഫ്ത , ഹബീബ് റഹ്മാൻ കിഴിശേരി,അൻവർ ബാബു വടകര, വി.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.
നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മത- സാമൂഹ്യ രംഗത്തെ സജീവമായ പി.വി മുഹമ്മദ് മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.
കോയ കൊണ്ടോട്ടി, റഈസ് അലി, വി .ടി.എം സാദിഖ് , മുസ്തഫ എലത്തൂർ, ഷാഫി വേങ്ങര എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.എസ്.എം ഹുസൈൻ, ഐ സി ബി എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗം ജാഫർ തയ്യിൽ, ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, തുടങ്ങി ദോഹയിലെ കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
മുഹമ്മദ് പാറക്കടവ്, പി.വി മുഹമ്മദ് മൗലവി എന്നിവർ മറുപടി പ്രസംഗം നടത്തി.
Follow us on :
Tags:
More in Related News
Please select your location.