Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തായ്‌ക്വോണ്ടോ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കളത്തിൽ വലീദ് സിൽവർ മെഡൽ

04 Aug 2026 20:35 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തായ്‌ലാൻഡിലെ പട്ടായയിൽ നടന്ന 9-ാമത് ഹീറോസ് തായ്‌ക്വോണ്ടോ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കളത്തിൽ വലീദ് സിൽവർ മെഡൽ നേടി. നിലവിൽ ദുബായിലെ ഡിഫൻഡേഴ്സ് സെൽഫ് ഡിഫൻസ് അക്കാദമിയുടെ ഹെഡ് കോച്ചായി പ്രവർത്തിക്കുന്ന വലീദാണ് മലയാളികൾക്ക് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.


30 വയസ്സിന് മുകളിലുള്ളവരുടെ 70 കിലോയിൽ താഴെയുള്ള ഭാരവിഭാഗത്തിലെ ക്യോറുഗി മത്സരത്തിലാണ് വലീദ് സിൽവർ മെഡൽ സ്വന്തമാക്കിയത്. അന്താരാഷ്ട്ര വേദിയിൽ നേടിയ ഈ നേട്ടം പരപ്പനങ്ങാടിക്കും കേരളത്തിനും അഭിമാനമായി.

Follow us on :

More in Related News