Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവ പ്രഭാഷക ശ്വേത രഘുരാമൻ ഖത്തറിൽ നിര്യാതനായി.

20 Sep 2026 04:14 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് കൂട്ടായ്മകളിലെ സജീവ സാന്നിധ്യവും പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ മെറ്റ്‌ലൈഫിലെ ജീവനക്കാരിയുമായിരുന്ന ശ്വേത രഘുരാമൻ (31) ദോഹയിൽ നിര്യാതയായി.


ഖത്തറിലെ അറിയപ്പെടുന്ന മുൻ പ്രവാസികളായിരുന്ന രഘുരാമന്റെയും നിർമല രഘുരാമന്റെയും മകളാണ്. മികച്ച പ്രാസംഗികയും നേതൃപാടവമുള്ള വ്യക്തിയുമായിരുന്ന ശ്വേത, ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ വിവിധ ക്ലബ്ബ് തല പരിപാടികളിലും മത്സരങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

യുവ പ്രതിഭയായ ശ്വേതയുടെ അപ്രതീക്ഷിത വിയോഗത്തിൽ ടോസ്റ്റ്മാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് ഭാരവാഹികളും സഹപ്രവർത്തകരും വിവിധ പ്രവാസി കൂട്ടായ്മകളും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Follow us on :

More in Related News