Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച കാവീട് സെന്റ് ജോസഫ് പള്ളിയുടെ പുനർ കൂദാശ കർമ്മം ഞായറാഴ്ച്ച..

19 Sep 2026 19:46 IST

MUKUNDAN

Share News :

ഗുരുവായൂർ:നവീകരിച്ച കാവീട് സെന്റ് ജോസഫ് പള്ളിയുടെ പുനർ കൂദാശ കർമ്മം ഞായറാഴ്ച്ച വൈകിട്ട് നാലുമണിക്ക് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.കാരയൂർ കുരിശുപള്ളി പരിസരത്തുനിന്ന് പിതാവിനെ കാവീട് ഇടവക ജനം ബാൻഡ് വാദ്യത്തോടെ പള്ളിയിലേക്ക് ആനയിക്കും.ഒരുകോടി രൂപയിൽ അധികം ചെലവഴിച്ചാണ് പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ഇടവക ജനത്തിന്റെ സംഭാവനയാണ് ഇതിന് അടിസ്ഥാനമായത്.മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷ കാലഘട്ടത്തിലാണ് ഈ പള്ളിയുടെ പുനർ കൂദാശ കർമ്മം അദ്ദേഹം നടത്തുന്നത്.ഇടവക വികാരി ഫാദർ.ഫ്രാൻസിസ് നീലങ്കാവിലും കൺസട്രക്ഷൻ കമ്മിറ്റിയുടെ കൺവീനർ ജോസ് കൊമ്പനും ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.റെന്നി വിൻസൻസ്,ഫ്രാൻസിസ് സേവിയർ,സണ്ണി ജോസ് എന്നിവർ നിലവിലെ പള്ളി കൈക്കാരൻമാരായി പ്രവർത്തിക്കുന്നു.പുനർ കൂദാശ കർമ്മത്തോട് അനുബന്ധിച്ച പൊതുസമ്മേളനം സെപ്റ്റംബർ 26 ശനിയാഴ്ച്ച വൈകിട്ട് 6.45 പാരിഷ് ഹാളിൽ നടത്തും.തുടർന്ന് എല്ലാ ഇടവക അംഗങ്ങൾക്കും സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News