Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 07:03 IST
Share News :
തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ കോണത്ത് ദീപക് എന്ന കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയെ കാണാതായതായി കുടുംബം പൊലീസിനെ അറിയിച്ചു.
തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.