Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 13:37 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും ഓണസദ്യയും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.
കേരളാ വിംഗ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം ആശംസിച്ചു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേ മുഖ്യാതിഥിയായി പങ്കെടുത്തു. ഒമാനിലെ മലയാളി സമൂഹവും കേരളാ വിംഗും പൊതുസമൂഹത്തിനായി നടത്തുന്ന സേവന പ്രവർത്തനങ്ങളെ അവർ അഭിനന്ദിക്കുകയും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുകയും ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ. എം., കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ലോക കേരളസഭാംഗം വിൽസൺ ജോർജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനു ചന്ദ്രൻ, ഇന്ത്യൻ എംബസിയുടെ പാനൽ അഡ്വക്കേറ്റ് ഗിരീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കേരളാ വിംഗിന്റെ സ്നേഹാദരം കൺവീനർ അജയൻ പൊയ്യാറ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേയ്ക്ക് സമർപ്പിച്ചു. ചടങ്ങിൽ കേരളാ വിംഗ് പ്രതിനിധി സുനിത്ത് ടി. കെ. നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന ഓണത്തിന്റെ സന്ദേശം പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം, ഒമാനിലെ മലയാളികളുടെ സാംസ്കാരിക ഐക്യത്തിനും കൂട്ടായ്മയ്ക്കും ശക്തിപകരുന്ന വേദിയായാണ് ആഘോഷം മാറിയത്. നാട്ടിൽ നിന്നെത്തിയ ദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ ഇന്ത്യൻ എംബസി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുൾപ്പെടെ 2,800-ലധികം പേർ പങ്കെടുത്തു.
കേരളാ വിംഗിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി. പ്രവാസി മലയാളികളുടെ ആവേശകരമായ പങ്കാളിത്തം ഓണാഘോഷത്തെ ശ്രദ്ധേയമാക്കി.
Follow us on :
Tags:
Please select your location.