Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 07:11 IST
Share News :
ചെന്നൈ: മിസ നിയമപ്രകാരം തന്റെ അറസ്റ്റ് നടന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആസ്ഥാനത്ത് നടന്ന ‘മുപ്പെറും വിഴ’ പരിപാടിയിൽ പ്രസംഗിക്കവെയാണ് സ്റ്റാലിൻ വിജയ്‌ക്കെതിരെ വിമർശനമുന്നയിച്ചത്.
മിസ നിയമപ്രകാരം താൻ അറസ്റ്റിലായതിന്റെ ചരിത്രം മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തന്റെ ത്യാഗങ്ങളും ആരെയും തെളിയിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ വരുമ്പോൾ വിജയ് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഇത്തരം പരാമർശങ്ങളെന്നും സ്റ്റാലിൻ ആരോപിച്ചു.
ടിവികെ സർക്കാരിന്റെ ഭരണത്തെയും സ്റ്റാലിൻ വിമർശിച്ചു. സർക്കാരിന്റെ ഭരണത്തിൽ തമിഴ്നാട് 25 വർഷം പിന്നോട്ടുപോയെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിനെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിലെ പരാജയത്തെയും സ്റ്റാലിൻ വിമർശിച്ചു.
തമിഴ്നാട് കുറ്റവാളികളുടെ താവളമായി മാറുകയാണെന്നും വൈദ്യുതിമുടക്കവും അക്രമസംഭവങ്ങളും നിറഞ്ഞ സർക്കാരായി വിജയ് സർക്കാർ മാറിയെന്നും സ്റ്റാലിൻ ആരോപിച്ചു.
വിജയ്‌യുടെ യുകെ സന്ദർശനത്തെയും സ്റ്റാലിൻ പരിഹസിച്ചു. നേരത്തെ ലോക്കൽ ഷൂട്ടിങ്ങായിരുന്നെങ്കിൽ ഇപ്പോൾ ഫോറിൻ ഷൂട്ടിങ്ങാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്പനിയുമായി കരാറിൽ ഒപ്പിടാൻ ലണ്ടൻ വരെ പോകേണ്ടതുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു.
അഭിനയം നിർത്തിയെന്നാണ് വിജയ് പറഞ്ഞതെങ്കിലും ഇപ്പോൾ റീൽസിനായി അഭിനയിക്കുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.