Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക മേഖലയിലെ സ്കൂൾതല മുന്നേറ്റങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകും

19 Sep 2026 23:26 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പ്രാദേശിക തലത്തിൽ സ്പോൺസർഷിപ്പ് മുഖേന കായിക ഉപകരണങ്ങൾ സമാഹരിച്ച് നടപ്പിലാക്കുന്ന 'കായികമിത്രം' കായിക പരിശീലന പദ്ധതിയുടെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലും വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബഹു. ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു.സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ കായികക്ഷമത ഉറപ്പുവരുത്തുന്നതിനും അവരുടെ കായിക അഭിരുചികൾ ചെറുപ്പകാലം മുതൽക്കേ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ വലിയ പ്രാധാന്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് 'കായികമിത്രം' എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്ര കായിക വികസനവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്കൂൾതലത്തിൽ തന്നെ മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പ്രോത്സാഹനവും പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി മോൻസ് ജോസഫ് ഉറപ്പുനൽകി.

ചടങ്ങിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റോയി ജോർജ് അധ്യക്ഷത വഹിച്ചു, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് മാനേജർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ,വാർഡ് മെമ്പർ ജിൻസി എലിസബത്ത്, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസർ (ഡി.ഇ.ഒ) സിനി ടി.എസ്, കുറവിലങ്ങാട് എ.ഇ.ഒ സുനിത റാണി, പ്രിൻസിപ്പാൾ സീമ സൈമൺ,പി.ടി.എ വൈസ് പ്രസിഡന്റ് ഷിജു കുര്യാക്കോസ്, ഡയറ്റ് ഫാക്കൽറ്റി മഞ്ജു പി.കെ, ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സോഫിയ എസ്.വി.എം തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.




Follow us on :

More in Related News