Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: കിരീട ലക്ഷ്യവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്; ടീം പ്രഖ്യാപിച്ചു

03 Aug 2026 12:39 IST

NewsDelivery

Share News :

കോഴിക്കോട്: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസണിനായുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോഴിക്കോടിന്റെ സ്വന്തം ഫ്രാഞ്ചൈസിയായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്.

2026 ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ നടക്കുക. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉൾപ്പെടെ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി മത്സരിക്കുന്നത്.

രോഹൻ കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള ടീമിൽ സൽമാൻ നിസാർ, അഖിൽ സ്കറിയ, വിസ്നേഷ് പുത്തൂർ, വരുൺ നായനാർ, അഖിൻ സത്താർ, അബ്ദുൾ ബാസിത്, ഹരികൃഷ്ണൻ എം.യു., അശ്വിൻ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്., കൃഷ്ണ ദേവൻ, അഫ്രാദ് എൻ., ഇബ്നുൽ അഫ്താബ്, റഹാൻ റഹീം, ആതിഫ് ബിൻ അഷ്റഫ് എന്നിവർ ഇടംപിടിച്ചു.

മികച്ച യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും ഉൾപ്പെടുത്തി ശക്തമായ ടീമിനെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. കൃത്യമായ പരിശീലന ക്യാമ്പുകളും തന്ത്രപരമായ ഒരുക്കങ്ങളുമായി മൂന്നാം സീസണിൽ കിരീടം കോഴിക്കോട്ടേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ, ഐ.പി.എൽ താരം വിസ്നേഷ് പുത്തൂർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അച്യുതൻ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News